Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mass Shooting

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്പ്പ്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വെ​ടി​വെ​പ്പി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

സ​ൽ​സ ഫെ​സ്റ്റി​വ​ൽ ന​ട​ന്ന നി​ര​വ​ധി ക​ട​ക​ളും റെ​സ്റ്റോ​റ​ന്‍റ​ക​ളു​ള്ള പ്ര​ദേ​ശ​ത്താ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും പ്ര​ദേ​ശ​ത്തു​നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. അ​ക്ര​മി​ക്കാ​യി പോ​ലീ​സി​ന്റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം കാ​ന​ഡ​യി​ലെ മോ​ൺ​ട്രി​യ​യി​ലും വെ​ടി​വ​യ്പ്പു​ണ്ടാ​യി​രു​ന്നു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം ര​ണ്ടു​പേ​രാ​ണ് അ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി​യി​ൽ ടം​ബ്ല​ർ റി​ഡ്ജി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ എ​ട്ടു​പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

NRI

അ​ല​ബാ​മ​യിൽ വെ​ടി​വ​യ്പ്: ര​ണ്ട് മ​ര​ണം, 14 പേ​ർ​ക്ക് പ​രി​ക്ക്

അ​ല​ബാ​മ: മോ​ണ്ട്ഗോ​മ​റി​യി​ലു​ണ്ടാ​യ കൂ​ട്ട വെ​ടി​വ​യ്പി​ൽ ഒ​രു കൗ​മാ​ര​ക്കാ​ര​നും ഒ​രു സ്ത്രീ​യു​മു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. ജെ​റ​മി​യ മോ​റി​സ് (17), ഷോ​ലാ​ൻ​ഡ വി​ല്യം​സ് (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തോ​ക്കു​ധാ​രി​ക​ളാ​യ അ​ക്ര​മി സം​ഘം പ​ര​സ്പ​രം വെ​ടി​യു​തി​ർ​ത്ത​താ​ണ് വെ​ടി​വ​യ്പ്പി​ലേ​ക്ക് ന​യി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

NRI

ഷി​ക്കാ​ഗോ​യി​ൽ വെ​ടി​വ​യ്പ്: നാ​ല് മ​ര​ണം, 14 പേ​ർ​ക്ക് പ​രി​ക്ക്

ഷി​ക്കാ​ഗോ: റി​വ​ർ നോ​ർ​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു ലോ​ഞ്ചി​ന് പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പിൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി 11ന് ​വെ​സ്റ്റ് ഷി​ക്കാ​ഗോ അ​വ​ന്യൂ​വി​ലെ 300 ബ്ലോ​ക്കി​ലു​ള്ള ആ​ർ​ട്ടി​സ് റ​സ്റ്റ​റ​ന്‍റ് ആ​ൻ​ഡ് ലോ​ഞ്ചി​ന് പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

റാ​പ്പ​ർ മെ​ല്ലോ ബ​ക്സി​ന്‍റെ ആ​ൽ​ബം റി​ലീ​സ് പാ​ർ​ട്ടി​ക്ക് ശേ​ഷം ഒ​രു വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഒ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ക്ര​മി ആ​ളു​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

വെ​ടി​വ​യ്പി​ന് ശേ​ഷം അ​ക്ര​മി ഉ​ട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വെ​ടി​യേ​റ്റ​വ​രി​ൽ കൂ​ടു​ത​ലും 20നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.

NRI

മെ​ക്സി​ക്കോ​യി​ൽ ക്രൈ​സ്ത​വ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടിവയ്പ്; 12 മ​ര​ണം

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ക്രൈ​സ്ത​വ മ​ത​വി​ശ്വാ​സി​ക​ളു​ടെ ഒ​രു ആ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 12 മ​ര​ണം. ഇ​രു​പ​ത് പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ഗ്വാ​ന​ജൂ​വ​ട്ടോ​യി​ലെ ഇ​രാ​പ്വാ​ട്ടോ ന​ഗ​ര​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​ത്.

രാ​ത്രി ന​ട​ന്ന ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​ൻ​ബോം ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു. വെ​ടി​വ​യ്പി​ന് എ​ന്താ​ണു കാ​ര​ണ​മെ​ന്നും ആ​രാ​ണ് പി​ന്നി​ലെ​ന്നും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മേ​യി​ൽ ഗ്വാ​ന​ജൂ​വ​ട്ടോ​യി​ലെ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ഒ​രു അ​ക്ര​മി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up